കിളിമാനൂർ: പള്ളിക്കൽ ബി.എസ്.എൻ.എൽ ഓഫിസിന് സമീപത്തെ ചായക്കടയിൽ നിന്ന് പണവും സ്മാർട്ട് ഫോണും കവർന്നയാളെ പള്ളിക്കൽ െപാലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കരുവ കാഞ്ഞാവെളിയിൽ അന്നൂർ കിഴക്കതിൽ റഫീഖ് (40)ആണ് പിടിയിലായത്. കഴിഞ്ഞ 11ന് രാവിലെ 11ഒാടെ പള്ളിക്കൽ പേഴുവിള റജില മൻസിലിൽ റജിലയുടെ ചായക്കടയിൽ നിന്നാണ് പഴ്സിൽ സൂക്ഷിച്ചിരുന്ന 4000 രൂപയും 11000 രൂപ വിലയുള്ള സ്മാർട്ട്ഫോണും പ്രതി കൈക്കലാക്കിയത്. മോഷണം ശ്രദ്ധയിൽപെട്ട റജില അന്നുതന്നെ പള്ളിക്കൽ െപാലീസിൽ പരാതിപ്പെട്ടിരുന്നു.
കേെസടുത്ത് അന്വേഷണം തുടങ്ങിയ െപാലീസ് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ കൈയിൽ ഫയലുമായി ജൂബാധാരിയായ ഒരാൾ കടക്കുള്ളിലേക്ക് പ്രവേശിക്കുന്നതും പണവും മൊബൈലും കൈക്കലാക്കുന്നതും ശ്രദ്ധയിൽപെട്ടു. ദൃശ്യം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഇത് കണ്ട പ്രതി ഒളിവിൽ പോയി. പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പ്രതിക്കായി നടത്തിയ തിരച്ചിലിലാണ് ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കഴക്കൂട്ടം, അഞ്ചാലുംമൂട്, വർക്കല സ്റ്റേഷനുകളിൽ സമാന കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ട്.
അസുഖബാധിതനെന്ന് അഭിനയിച്ച് വീടുകളിൽ എത്തി പണപ്പിരിവ് നടത്തുകയും തരം കിട്ടുമ്പോൾ കവർച്ച നടത്തുകയുമാണ് പ്രതിയുടെ രീതിയെന്ന് െപാലീസ് പറഞ്ഞു. എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ സുജിത്ത്, രജിത്, നിയാസ്, സുധീർ, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പകൽ സമയം വീടുകളിൽ പണപ്പിരിവിനായി വരുന്നവരെ സൂക്ഷിക്കണമെന്ന് പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.