കിളിമാനൂർ: പുലിപ്പേടിയിൽ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ കിളിമാനൂരിൽ, ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷമായി. പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴയകുന്നുമ്മൽ പഞ്ചായത്തിൽ അടയമൺ മുതുകുറിഞ്ഞി കുന്നിൽ വീട്ടിൽ സുരേന്ദ്രനാശാരി(69)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10ഒാടെ വീടിന് സമീപത്തെ റോഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
പിന്നിൽ നിന്നെത്തിയ പന്നി ഇടതുകാലിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ ഇരുകാലുകൾക്കും, വയറ്റിലും നെഞ്ചിലും പരിക്കേറ്റു. കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചയാളാണ് സുരേന്ദ്രനാശാരി. മേഖലയിൽ ടാപ്പിംഗ് തൊഴിലാളിയായ നിസാർ, വീട്ടമ്മയായ ലത്തീഫാ ബീവി തുടങ്ങി നിരവധിപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വ്യാപകമായ കൃഷി നാശമാണ് ഇവ മൂലം നേരിടുന്നത്. പഞ്ചായത്ത് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.