കിളിമാനൂർ: കിണറ്റിലകപ്പെട്ട മധ്യവയസ്കനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശി മന്ദിരത്തിൽ ശശി (55) ആണ് 30 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്.
ആറ്റിങ്ങൽ ഫയർ ആൻഡ് െറസ്ക്യൂ നിലയത്തിലെ സ്റ്റേഷൻ ഒാഫിസർ ജിഷാദിെൻറ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർമാരായ ജി. മനോഹരൻപിള്ള, എസ്.ഡി. സജിത് ലാൽ, സുരേഷ്, എസ്.എഫ്.ആർ.ഒ സി.ആർ. ചന്ദ്രമോഹൻ, എഫ്. ആർ.ഒമാരായ രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, എച്ച്.ജി. സുരേഷ് എന്നിവരാണ് ചെറിയ പരിക്കുകളോടെ ശശിയെ രക്ഷപ്പെടുത്തിയത്.
ഫയർഫോഴ്സ് ആംബുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.