കിളിമാനൂർ: വീടിനുസമീപം മീൻ വളർത്താനായി നിർമിച്ച കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിമാത്ത് കോണത്തുവീട്ടിൽ സുഭദ്ര അമ്മ (83)യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുളിമാത്ത് ഭഗവതിക്ഷേത്രത്തിന് പുറകുവശത്തുള്ള വീടിന് സമീപത്തെ കുളത്തിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് മൃതദേഹം ക ണ്ടെത്തിയത്. കുളിക്കാനായി പോയ അമ്മയെ ഏറനേരെമായിട്ടും കാണാത്തതിനെത്തുടർന്ന് മകൻ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി വീണതാകാമെന്ന് ബന്ധുക്കൾ പറയുന്നു.
കിളിമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: വിജയകുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ലിസകുമാരി, ബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.