കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ അടയമൺ ഏലായിലേക്ക് വെള്ളം എത്തിക്കുന്നതിന് നിർമിച്ച പമ്പ് ഹൗസ് അപകടാവസ്ഥയിൽ. പമ്പ് ഹൗസിന്റെ അടിസ്ഥാന ഭിത്തി തകർന്ന് ആറ്റിലേക്ക് ഇറങ്ങിയ അവസ്ഥയിലാണ്. ഏത് നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന നിലയിലാണ്.
അടയമൺ പറപ്പമൺ ആറ്റിലേക്ക് ചേർന്നാണ് കെട്ടിടം നിർമിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചത്. നിരന്തരം വെള്ളം കയറുന്നത് പമ്പ്ഹൗസിന് ഭീഷണിയായിരുന്നു. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി പമ്പ് ഹൗസ് രണ്ടുവർഷം മുമ്പ് ഭാഗികമായി തകർന്നു. തുടർന്ന് കർഷകർ പഞ്ചായത്തിലും കൃഷിഭവനിലും പരാതി നൽകി. പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും തുടർനടപടികൾ കൈക്കൊണ്ടില്ല.
പമ്പ് സെറ്റിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അടയമൺ ഗ്രൂപ് ഫാമിങ് സെക്രട്ടറി അടയമൺ എസ്. മുരളീധരനും പ്രസിഡന്റ് ജി. ജലജനും പഴയകുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്കും കൃഷി ഓഫിസർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.