കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ തുടർക്കഥയാകുന്നു. ഒരു കേസിൽ പോലും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. പനപ്പാംകുന്ന് ദുർഗാദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവർന്നതാണ് അവസാനത്തെ സംഭവം. ശനിയാഴ്ച രാത്രിയിലാണ് ചുറ്റമ്പലത്തിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ച് പണം കവർന്നത്.
ഞായറാഴ്ച പുലർച്ചെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ഡലവിളക്ക് കാല മായതിനാൽ 10000 രൂപയോളം ഉണ്ടാകാനിടയുണ്ടെന്ന് ഭാരവാഹി കൾ പൊലീസിൽ നൽകിയ പരാത യിൽ പറയുന്നു. അടുത്തിടെ കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി കവർന്ന് പണം അപഹരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിൽപ്പോലും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
നെയ്യാറ്റിൻകര: തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ കൊല്ലം ശക്തികുളങ്ങര പൊലീസ് പിടികൂടി നെയ്യാറ്റിൻകര പൊലീസിന് കൈമാറി. കൊല്ലം സ്വദേശിയായ നജുമുദ്ദീനാണ് (52) പിടിയിലായത്.
കഴിഞ്ഞമാസം 13ന് രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി സ്വരൂപിച്ച രണ്ടരലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് കവർന്നത്. ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് പ്രതി കവർച്ച നടത്തിയത്. മറ്റൊരുകേസിൽ ശക്തികുളങ്ങര പൊലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതതിലാണ് നെയ്യാറ്റിൻകര കവർച്ച വിവരം പൊലീസിനോട് പറഞ്ഞത്.
തുടർന്ന് നെയ്യാറ്റിൻകര പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.