നാഗർകോവിൽ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നാഗർകോവിൽ കോട്ടാർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുമെന്ന് തിരുവനന്തപുരം ഡി.ആർ.എം എസ്.എം. ശർമ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയതലത്തിൽ പുനർവികസനം നടത്തുന്ന ദക്ഷിണ റെയിൽവേയുടെ 25 സ്റ്റേഷനുകളിൽ തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ ജങ്ഷനാണ് ഉൾപ്പെട്ടിട്ടുള്ളത്. തമിഴ്നാട്ടിൽ 18, കേരളത്തിൽ അഞ്ച്, കർണാടകത്തിലും പുതുച്ചേരിയിലും ഒന്നുവീതം സ്റ്റേഷനുകൾ പുനർവികസനത്തിൽ ഉൾപ്പെടും.
ഇതിനായി 600 കോടി രൂപയാണ് പദ്ധതി ചെലവ്. ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസ്കലേറ്റർ, പരിസര വിപുലീകരണം, പാർക്കിങ് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ 2024 ഡിസംബറിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.