തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തിയ കെ.എസ്.എഫ്.ഇ സഹകരണ സംഘത്തിൽ നിക്ഷേപിച്ചവർക്ക് ലഭിച്ചത് നാമമാത്രമായ തുക. സ്റ്റാച്യു കെ.എസ്.എഫ്.ഇ റീജനൽ ഒാഫിസിന് സമീപം പ്രവർത്തിച്ചിരുന്ന സഹകരണസംഘം 2013 ലാണ് തകർന്നത്. ഇപ്പോൾ സഹകരണസംഘം പേരിന് മാത്രമായി പ്രവർത്തിക്കുകയാണ്. ജീവനക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച സഹകരണസംഘത്തിൽ വിരമിച്ച പല ജീവനക്കാരും തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ചിരുന്നു.
ചികിത്സക്കും നിത്യവൃത്തിക്കും പോലും വകയില്ലാതെ അവരിൽ പലരുമിപ്പോൾ കഷ്ടപ്പെടുകയാണ്. 500 ലേറെ നിക്ഷേപകരുടെ 31 കോടിയോളം രൂപയാണ് നഷ്ടമായത്. ഭരണസമിതി നടത്തിയ തിരിമറിയാണ് ഇതിന് കാരണമെന്ന് നിക്ഷേപകർ പറയുന്നു. ഇതിൽ 15 കോടിയോളം രൂപ നിക്ഷേപകർക്ക് മടക്കി നൽകണമെന്ന് കെ.എസ്.എഫ്.ഇയോട് കോടതി ഉത്തരവിട്ടിരുന്നു. ഒന്നാംഘട്ടമായി ഏഴുകോടി രൂപ അനുവദിച്ചു. ബാക്കി തുക സംഘത്തിലെ അഞ്ച് ജീവനക്കാരിൽ നിന്ന് ഇൗടാക്കണമെന്ന് നിർദേശവും ഉണ്ടായിരുന്നു.
ഇതിന് കാലതാമസമുണ്ടാവുകയും തിരിച്ചുപിടിക്കാൻ കഴിയാതെയും വന്നു. റിക്കവറി നടപടികൾ ആരംഭിച്ചപ്പോൾ കുറ്റക്കാർ കോടതിയിൽ നിന്ന് സ്റ്റേയും വാങ്ങി. എട്ടുവർഷത്തിന് ശേഷം 50 ശതമാനം തുക മാത്രേമ മടക്കിനൽകിയുള്ളൂവെന്നാണ് നിക്ഷേപകർ പറയുന്നത്. ഇൗ തിരിമറിക്ക് കൂട്ടുനിന്നവർക്ക് നേരെയും നടപടി എടുത്തില്ല.
സർക്കാർ അടിയന്തരമായി ഇടപെട്ട് കിേട്ടണ്ട ബാക്കി തുക മടക്കിവാങ്ങി നൽകണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഇടപെട്ട് നിക്ഷേപത്തുക മുഴുവനും മടക്കിനൽകിയെന്ന് അധികൃതർ പറയുന്നു. എന്നാൽ അത്തരം പ്രചാരണം തെറ്റാണെന്ന് നിേക്ഷപകരുടെ അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.