കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേർക്ക് പരിക്ക്

കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസ്സഞ്ചർ ബസ് എതിർദിശയിൽ സൈഡ് മാറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി വലത്തേക്ക് തിരിക്കവേ നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 13 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കൊല്ലം സ്വദേശിയായ രാംദാസ് 54 നാണ് ഗുരുതര പരിക്കേറ്റത്. മറ്റുള്ളവർക്ക് നിസാര പരിക്കാണുള്ളത്.

രക്ഷിക്കാൻ ശ്രമിച്ച ബൈക്ക് തന്നെ ബസ്സിന്‍റെ വശത്തിടിച്ച് ബൈക്ക് യാത്രികനായ കൊല്ലം ഉളിയനാട് കാരംകോട് പൊയ്കയിൽ വീട്ടിൽ വിനീതിനും പരിക്കേറ്റു. ബൈക്ക് ഭാഗികമായി തകരുകയും ചെയ്തു. കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് കെ.എസ്.ആർ.ടി.സി ബസുകളാണ് മേഖലയിൽ മറിഞ്ഞത്. 

Tags:    
News Summary - ksrtc accident in kallambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.