തിരുവനന്തപുരം: നഗരത്തിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവിസുകൾ കൂടുതൽ ജനകീയമാക്കാൻ റൂട്ടുകൾ പരിഷ്കരിച്ചതായി കെ.എസ്.ആർ.ടി.സി. ബ്ലൂ, മജന്ത, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്. പേരൂർക്കടയിൽനിന്ന് ആരംഭിക്കുന്ന മജെന്ത, വയലറ്റ്, യെല്ലോ സർവിസുകൾ തമ്പാനൂർ വരെ നീട്ടി. തിരക്കുള്ള സമയങ്ങളിൽ (രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ഏഴുവരെയും) 10 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ മറ്റ് സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും സർവിസ് ഉണ്ടാകും. സിറ്റി സർക്കുലർ സർവിസിൽ എവിടെനിന്നും എങ്ങോട്ടും യാത്രചെയ്യാൻ 10 രൂപ മാത്രമേ ജൂൺ 30 വരെ ഈടാക്കൂ. യാത്രക്കാർക്ക് ബസ് റൂട്ട് പെട്ടെന്ന് തിരിച്ചറിയാൻ ബസിന്റെ നാലുവശത്തും റൂട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബർ അവസാനത്തോടെ ആരംഭിച്ച സിറ്റി സർക്കുലർ സർവിസിൽ ശരാശരി പ്രതിദിനം 22,000 പേർ യാത്ര ചെയ്യുന്നുണ്ട്. ഏപ്രിൽ 18 വരെ വിദ്യാർഥികൾ സൗജന്യ പാസുകൾ ഉപയോഗിച്ചും യാത്ര ചെയ്തു. ഇതുവരെ പതിനാറര ലക്ഷംപേർ യാത്ര ചെയ്തു. 1.65 കോടി രൂപയാണ് വരുമാനം.
എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സിറ്റി സർക്കുലർ സർവിസ് തുടങ്ങുന്നതിന്റെ സാധ്യതാപഠനം ഉടൻ ആരംഭിക്കും. ഇതിനായി സ്പെഷൽ ഓഫിസറെ നിയമിച്ചു.
പരിഷ്കരിച്ച റൂട്ടുകൾ
1 സി റെഡ് ക്ലോക്ക് വൈസ്
• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പി.എം.ജിയിൽനിന്ന് നേരെ എൽ.എം.എസിലേക്ക്
1 എ റെഡ് ആന്റിക്ലോക്ക് വൈസ്
• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പി.എം.ജിയിൽനിന്ന് നിയമസഭ വഴി പാളയത്തേക്ക്
2 സി ബ്ലൂ ക്ലോക്ക് വൈസ്
•കിഴക്കേകോട്ട-ഓവർബ്രിഡ്ജ്-തമ്പാനൂർ-ഓവർബ്രിഡ്ജ്-ആയുർവേദ കോളജ്-ഉപ്പിടാമൂട് പാലം-വഞ്ചിയൂർ കോടതി-പാറ്റൂർ-ജനറൽ ആശുപത്രി-കേരള യൂനിവേഴ്സിറ്റി-പാളയം-നിയമസഭ-പി.എം.ജി-എൽ.എം.എസ്-മ്യൂസിയം-കനകക്കുന്ന്-വെള്ളയമ്പലം-ശാസ്തമംഗലം-ശ്രീരാമകൃഷ്ണ ആശുപത്രി-മരുതൻകുഴി-കൊച്ചാർ റോഡ്-എടപ്പഴിഞ്ഞി-ജഗതി-വഴുതക്കാട്-ബേക്കറി ജങ്ഷൻ-ജേക്കബ്സ് ജങ്ഷൻ-കന്റോൺമെന്റ് ഗേറ്റ്-സ്റ്റാച്യു-ആയുർവേദ കോളജ്-ഓവർബ്രിഡ്ജ്-തമ്പാനൂർ-കിഴക്കേകോട്ട.
2 എ ബ്ലൂ ആന്റി ക്ലോക്ക് വൈസ്
• കിഴക്കേകോട്ട-ഓവർബ്രിഡ്ജ്-ആയുർവേദ കോളജ്-സ്റ്റാച്യു-കന്റോൺമെന്റ് ഗേറ്റ്-ജേക്കബ്സ് ജങ്ഷൻ-ബേക്കറി ജങ്ഷൻ-വഴുതക്കാട്-ജഗതി-എടപ്പഴിഞ്ഞി-കൊച്ചാർ റോഡ്-മരുതൻകുഴി-ശ്രീരാമകൃഷ്ണ ആശുപത്രി-ശാസ്തമംഗലം-വെള്ളയമ്പലം-മ്യൂസിയം-എൽ.എം.എസ്-പാളയം-വി.ജെ.ടി-കേരള യൂനിവേഴ്സിറ്റി-ജനറൽ ആശുപത്രി-പാറ്റൂർ-വഞ്ചിയൂർ കോടതി-ഉപ്പിടാമൂട് പാലം-ചെട്ടികുളങ്ങര-ഓവർബ്രിഡ്ജ്-തമ്പാനൂർ-ഓവർബ്രിഡ്ജ്-കിഴക്കേകോട്ട
3 സി മജന്ത ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ-പേരൂർക്കട-അമ്പലംമുക്ക്-കവടിയാർ-ടി.ടി.സി-വെള്ളയമ്പലം-മ്യൂസിയം-എൽ.എം.എസ്-പാളയം-സ്റ്റാച്യു-തമ്പാനൂർ-അരിസ്റ്റോ-മോഡൽ സ്കൂൾ-ബേക്കറി (അണ്ടർ പാസ്)-ആർ.ബി.ഐ-പാളയം(സ്റ്റേഡിയം)-നിയമസഭ-പി.എം.ജി-പ്ലാമൂട്-പട്ടം-കേശവദാസപുരം-പട്ടം-കുറവൻകോണം-കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട പേരൂർക്കട ഡിപ്പോ
3 എ മജന്ത ആന്റി ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ-പേരൂർക്കട-അമ്പലംമുക്ക്-കവടിയാർ-കുറവൻകോണം-പട്ടം-പ്ലാമൂട്-പി.എം.ജി-എൽ.എം.എസ്-ബേക്കറി-മോഡൽ സ്കൂൾ-അരിസ്റ്റോ-തമ്പാനൂർ-സ്റ്റാച്യു-പാളയം-നിയമസഭ-എൽ.എം.എസ്-മ്യൂസിയം-വെള്ളയമ്പലം-ടി.ടി.സി-കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട ഡിപ്പോ
4 സി യെല്ലോ ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ-പേരൂർക്കട-അമ്പലംമുക്ക്-കവടിയാർ-ടി.ടി.സി-ദേവസ്വം ബോർഡ്-നന്തൻകോട്-മ്യൂസിയം-എൽ.എം.എസ്-പാളയം-കേരള യൂനിവേഴ്‌സിറ്റി-ഫ്ലൈ ഓവർ-നിയമസഭ-പി.എം.ജി-പ്ലാമൂട്-പട്ടം-പൊട്ടക്കുഴി-മെഡിക്കൽ കോളജ്-ഉള്ളൂർ-കേശവദാസപുരം-പരുത്തിപ്പാറ-മുട്ടട-വയലിക്കട-സാന്ത്വന ജങ്ഷൻ-അമ്പലംമുക്ക്-പേരൂർക്കട-പേരൂർക്കട ഡിപ്പോ
4 എ യെല്ലോ ആന്റി ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ-പേരൂർക്കട-അമ്പലംമുക്ക്-സാന്ത്വന ജങ്ഷൻ-വയലിക്കട-മുട്ടട-പരുത്തിപ്പാറ-കേശവദാസപുരം-ഉള്ളൂർ-മെഡിക്കൽ കോളജ്-പൊട്ടക്കുഴി-പട്ടം-പ്ലാമൂട്-എൽ.എം.എസ്-പാളയം-വി.ജെ.ടി-കേരള യൂനിവേഴ്‌സിറ്റി-ഫ്ലൈ ഓവർ-നിയമസഭ-എൽ.എം.എസ്-മ്യൂസിയം-നന്തൻകോട്-ദേവസ്വം ബോർഡ്-ടി.ടി.സി-കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട-പേരൂർക്കട ഡിപ്പോ
5 സി വയലറ്റ് ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ ഊളമ്പാറ-എച്ച്.എൽ.എൽ-പൈപ്പിൻമൂട്-ഇടപ്പഴിഞ്ഞി-കോട്ടൺ ഹിൽ സ്കൂൾ-വഴുതക്കാട്-മേട്ടുക്കട-തൈക്കാട്-തമ്പാനൂർ-ആയുർവേദ കോളജ്-സ്റ്റാച്യു-പാളയം-നിയമസഭ-എൽ.എം.എസ്-മ്യൂസിയം-വെള്ളയമ്പലം-ടി.ടി.സി-കവടിയാർ അമ്പലമുക്ക്-പേരൂർക്കട-പേരൂർക്കട ഡിപ്പോ
5 എ വയലറ്റ് ആന്റി ക്ലോക്ക് വൈസ്
• പേരൂർക്കട ഡിപ്പോ-പേരൂർക്കട-അമ്പലമുക്ക്-കവടിയാർ-ടി.ടി.സി- വെള്ളയമ്പലം-കനകക്കുന്ന്-മ്യൂസിയം-എൽ.എം.എസ്-പാളയം-സ്റ്റാച്യു-ആയുർവേദ കോളജ്-തമ്പാനൂർ-തൈക്കാട് ആശുപത്രി-മേട്ടുക്കട-ഗവ. ആർട്സ് കോളജ്-വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം-പൈപ്പിൻമൂട്-എസ്.എ.പി ക്യാമ്പ്-എച്ച്.എൽ.എൽ-ഊളമ്പാറ-പേരൂർക്കട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.