കെ.​എ​സ്.​യു സ​മ​രം: ടി.​കെ.​എ​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ; പൊ​ലീ​സ്​ വി​ദ്യാ​ർ​ഥി​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച്​ നീ​ക്കി

​െകാ​ല്ലം: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ​തി​രെ കെ.​എ​സ്.​യു ന​ട​ത്തി​യ ബ​ഹി​ഷ്​​ക​ര​ണ സ​മ​ര​ത്തെ​തു​ട​ർ​ന്ന്​ ക​രി​ക്കോ​ട്​ ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ കാ​മ്പ​സി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. ക​ൺ​ട്രോ​ള​ർ ഒാ​ഫ്​ എ​ക്​​സാ​മി​നേ​ഷ​െൻറ മു​റി വ​ള​ഞ്ഞ്,​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ ത​ട​യാ​നു​ള്ള സ​മ​രാ​നു​കൂ​ലി​ക​ളു​ടെ ശ്ര​മ​ത്തെ​തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളും പൊ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. കാ​മ്പ​സി​ൽ ക​യ​റി​യ പൊ​ലീ​സ്,​ സ​മ​രം ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ച്​ നീ​ക്കി. എ​ന്നാ​ൽ, ​പൊ​ലീ​സ്​ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും നി​ല​ത്തി​ട്ട്​​ ച​വി​ട്ടു​ക​യും ചെ​യ്​​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​എ​സ്.​യു നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി.

ബി. ​ടെ​ക്​ മൂ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച തീ​രു​മാ​നി​ച്ചി​രു​ന്ന​ത്​. പ​രീ​ക്ഷ ഒ​രു​കാ​ര​ണ​വ​ശാ​ലും മാ​റ്റി​ല്ലെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ൽ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ, പ​രീ​ക്ഷ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ ആ​കാ​മെ​ന്നും എ​ഴു​താ​നെ​ത്തു​ന്ന​വ​രെ ത​ട​യ​രു​തെ​ന്നും കോ​ള​ജ്​ അ​ധി​കൃ​ത​ർ സ​മ​രാ​ഹ്വാ​നം ന​ട​ത്തി​യ​വ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കാ​യി കോ​ള​ജി​ൽ എ​ത്തി​യെ​ങ്കി​ലും ഗേ​റ്റി​ൽ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​ച്ച​ു. പ​രീ​ക്ഷ​യെ​ഴു​താ​ൻ ത​യാ​റാ​യി​വ​രു​ന്ന​വ​രെ ത​ട​യ​ര​ു​തെ​ന്ന പൊ​ലീ​സ്​ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​​ളെ കോ​ള​ജി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചു.

ഹാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യി​രി​ക്കെ, പ​രീ​ക്ഷ സ​മ​യ​മ​ടു​ത്ത​തോ​ടെ, ചോ​ദ്യ​പേ​പ്പ​റു​മാ​യി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ർ പു​റ​പ്പെ​ടു​ന്ന ക​ൺ​ട്രോ​ള​ർ ഒാ​ഫ്​ എ​ക്​​സാ​മി​നേ​ഷ​െൻറ മു​റി സ​മ​രാ​നു​കൂ​ലി​ക​ൾ ഉ​പ​രോ​ധി​ച്ചു. പു​റ​ത്തേ​ക്ക്​ വി​ടാ​തെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​ള്ള പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന്​ അ​ധ്യാ​പ​​ക​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നാ​ലെ​ പ​രീ​ക്ഷ ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പൊ​ലീ​സ്​ കാ​മ്പ​സി​ൽ ക​യ​റു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ബ​ലം​പ്ര​യോ​ഗി​ച്ച്​ സ​മ​ര​ക്കാ​രെ മു​റി​ക്ക്​ മു​ന്നി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ​ ത​ങ്ങ​ൾ​ക്ക്​ ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​തെ​ന്ന്​ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും അ​വ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ര​ണ്ടാം​വ​ർ​ഷ പ്രൊ​ഡ​ക്​​ഷ​ൻ വി​ദ്യാ​ർ​ഥി ജ​സീ​ൽ മു​ഹ​മ്മ​ദ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സ​മ​ര​ക്കാ​രെ ​െപാ​ലീ​സ്​ പു​റ​ത്താ​ക്കി​യ​തി​ന്​ പി​ന്നാ​ലെ പ​രീ​ക്ഷ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ന്നു. പൊ​ലീ​സ്​ കാ​വ​ൽ തു​ട​ർ​ന്ന​തോ​ടെ ഉ​ച്ച​ക്കു​ശേ​ഷം എം.​സി.​എ, എം. ​ടെ​ക്​ പ​രീ​ക്ഷ​ക​ളും സു​ഗ​മ​മാ​യി ന​ട​ന്നു. ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ന്നി​ല്ലെ​ന്നും പ്ര​തി​രോ​ധി​ച്ച സ​മ​ര​​ക്കാ​രെ സ്ഥ​ല​ത്തു​നി​ന്ന്​ നീ​ക്കു​ക​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്നും കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു.​

അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഡി.​സി.​സി അ​ധ്യ​ക്ഷ ബി​ന്ദു കൃ​ഷ്​​ണ, കെ.​എ​സ്‌.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി​ഷ്ണു വി​ജ​യ​ൻ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.