പാറശാല: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ ഒരു കൂട്ടം സ്ത്രീ തൊഴിലാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത കണ്‍സ്ട്രക്ഷന്‍ സംഘങ്ങള്‍ ശ്രദ്ധേയമാകുന്നു. ചെങ്കല്‍ പഞ്ചായത്തിലെ നക്ഷത്ര കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്, കൂട്ടായ്മ എന്നീ രണ്ടു സംഘങ്ങളിലായി വീട് നിർമാണത്തിൽ പരിശീലനം നേടിയ പത്തോളം സ്ത്രീകളുണ്ട്. നിലവിൽ തൊഴിലുറപ്പ് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ശിലകളാണ് ഇവർ നിർമിക്കുന്നത്. ഒരു ബോര്‍ഡിന് 4900 രൂപയാണ് ഇവര്‍ വാങ്ങുന്നത്. ഇതിന്റെ ലാഭവിഹിതമാണ് ഓരോ തൊഴിലാളിക്ക് ലഭിക്കുക. ‘കൂട്ടായ്മ’ സംഘത്തെ നയിക്കുന്നത് പ്രസിഡന്റ് ജെസിയാണ്, ‘നക്ഷത്ര’ സംഘത്തെ നയിക്കുന്നത് പ്രസിഡന്റ് സുനിതയും. അജിത, വിജയകുമാരി, ബിന്ദു, ശ്രീകല, ലതിക, ഷീബ റാണി, ബിന്ദു, അംബിക തുടങ്ങിയവർ സംഘാംഗങ്ങളാണ്. ഇവർക്ക് പിന്തുണയുമായി ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, അസി. സെക്രട്ടറി മനോജ്, സ്ഥിരം സമിതി ചെയര്മാന്മാരായ ആര്.ജെ. ലാല്‍ രവി, പ്രമീളകുമാരി എന്നിവരുണ്ട്.
ഈ പണിക്ക് പുറമേ വീട്, ഷോപ്പിങ് സ്റ്റാള്‍ എന്നിവയും റോഡ്, ഓടകളുടെ സ്ലാബ് നിർമാണം എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. തിരുപുറം പഞ്ചായത്തില്‍ മോനിഷ എന്ന സ്ത്രീക്ക് വീട് വെച്ച് നല്‍കിയിരുന്നു ആ വീടിന്റെ നിർമാണം ശ്രദ്ധിക്കപ്പെട്ടതോടെ സ്വകാര്യ വ്യക്തികളും ചില നിര്‍മാണങ്ങള്‍ക്കായി ഇവരെ ആശ്രയിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിലെ പ്രവൃത്തികൾ കൂടി കിട്ടിയാൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.