തിരുവനന്തപുരം: ദാരിദ്രനിർമാർജനം ലക്ഷ്യമിട്ട് 1998 മേയ് 17ന് രൂപം നൽകിയ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കം. കുടുംബശ്രീ ദിനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തദ്ദേശമന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി 15, 16 തിയതികളിൽ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും സംവാദങ്ങളും ഉൾക്കൊള്ളുന്ന പാനൽ ചർച്ചകളും നടക്കും.
മാഗ്സസെ പുരസ്കാര ജേതാവ് അരുണാ റോയ്, പദ്മശ്രീ ജേതാക്കളായ കെ.വി. റാബിയ, ലക്ഷ്മിക്കുട്ടിയമ്മ മുന്‍ എം.പിമാരായ സുഭാഷിണി അലി, സി.എസ്. സുജാത, മേയര്‍ ആര്യാ രാജേന്ദ്രന്, സേവ ബസാര്‍ ഡയറക്ടര്‍ സ്മിതാ ബെന്‍ ഭട്ട്നഗര്‍, സംസ്ഥാന വനിതാ കമീഷന് അധ്യക്ഷ പി. സതീദേവി, എഴുത്തുകാരി സി.എസ്. ചന്ദ്രിക, ഖദീജ മുംതാസ്, ട്രാന്‍സ് പൈലറ്റായ ആദം ഹാരി തുടങ്ങിയവർ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം വിജയം കൈവരിച്ച കുടുംബശ്രീ വനിതകളും വേദി പങ്കിടും.
തദ്ദേശ ഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, ഡോ. ഷര്‍മ്മിള മേരി ജോസഫ്, റൂറല്‍ ഡി.ഐ.ജി ആര്. നിശാന്തിനി, ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. നിര്‍മല സാനു ജോര്‍ജ്, മാധ്യമ പ്രവര്‍ത്തക രേഖാ മേനോന്, രാഷ്ട്രീയ ലേഖിക ലിസ് മാത്യു, ആക്ടിവിസ്റ്റ് ശ്യാമ എസ്.പ്രഭ എന്നിവര്‍ മോഡറേറ്റര്‍മാരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.