വട്ടിയൂർക്കാവ്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കുടുംബശ്രീ തെരഞ്ഞെടുപ്പ്. വട്ടിയൂർക്കാവ് കുലശേഖരം കടയിൽമുടുമ്പിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് 350ലധികം ആൾക്കാരെ പങ്കെടുപ്പിച്ച കുടുംബശ്രീ തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന പരിപാടി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങാനൂർ വാർഡ് കൗൺസിലറും നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
തിങ്കളാഴ്ച വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ, ഇത് വകവെക്കാതെയാണ് ബുധനാഴ്ച വീണ്ടും കടയിൽമുടുമ്പിൽ കുടുബശ്രീ തെരഞ്ഞെടുപ്പിനായി നൂറുകണക്കിന് സ്ത്രീകളെ സംഘടിപ്പിച്ചത്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണയിൽ കുടുംബശ്രീ അധികൃതർ തെരഞ്ഞെടുപ്പ് നടത്തി. വ്യാഴാഴ്ച നെട്ടയം വാർഡിൽ 400 പേരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.