തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തു. ചാല നോബിൾ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽനിന്ന് 47.8 കിലോ ഗ്രാം നിരോധിത തെർമോകോൾ ഉൽപന്നങ്ങളും 222 കിലോ ഗ്രാം നിരോധിത നോൺ വോവൺ ഉൽപന്നങ്ങളും 176.9 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടികൂടി.
കുര്യാത്തി ഗവ. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റോ ഏജൻസിയിൽനിന്ന് 5331 കിലോ പേപ്പർ കപ്പ്, 480 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 140 കിലോഗ്രാം നിരോധിത തെർമോകോൾ, 230 കിലോ പ്ലാസ്റ്റിക് കപ്പ് എന്നിവ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ക്വാഡിൽ പങ്കെടുത്തു. നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന് മേയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.