തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ നിയോജക മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിച്ച് എൽ.ഡി.എഫും എൻ.ഡി.എയും. 2015നേക്കാൾ 3817 വോട്ട് എൽ.ഡി.എഫിനും 4017 വോട്ട് എൻ.ഡി.എയും നേടിയപ്പോൾ 2015നേക്കാൾ 15,531 വോട്ടുകളുടെ കുറവാണ് യു.ഡി.എഫിനുണ്ടായിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം, നിയോജക മണ്ഡലങ്ങളിലെ 95 വാർഡുകളിൽ നിന്നും കോവളത്തെ അഞ്ച് വാർഡുകളിൽ നിന്നുമായി 1,80,472 വോട്ടുകളാണ് ഇടത് മുന്നണി നേടിയത്.
ഇത്തവണ അത് 1,84,289 വോട്ടുകളായി വർധിക്കുകയായിരുന്നു. ബി.ജെ.പിയുടെ കൈവശമുള്ള നേമം നിയോജക മണ്ഡലത്തിൽ മാത്രമാണ് നേരിയ ക്ഷീണമുണ്ടായത്. 1203 വോട്ടുകളുടെ കുറവാണ് 2015നെ അപേക്ഷിച്ച് മണ്ഡലത്തിലുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 28 വാർഡുകളിൽ നിന്നായി 45561 വോട്ടുകളാണ് എൽ.ഡി.എഫിെൻറ പോക്കറ്റിലെത്തിയത്. ഇവിടെ 17 വാർഡുകളിലാണ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. 33,075 വോട്ടുമായി കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിയ യു.ഡി.എഫിനാകട്ടെ ഇത്തവണ ലഭിച്ചത് 27444 വോട്ടുകളാണ്. 31,863 വോട്ടുകൾ സമാഹരിച്ച ബി.ജെ.പിക്കും ഇത്തവണ അടിതെറ്റി.
29998 വോട്ടുകളാണ് ലഭിച്ചത്. കഴക്കൂട്ടത്ത് മാത്രമാണ് കഴിഞ്ഞ തവണത്തേക്കാളും വോട്ട് വർധന ഉണ്ടാക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുള്ളത്. 22 വാർഡുകളിൽ 29,420 വോട്ടുകളായിരുന്നത് 31973 ആയി വർധിപ്പിച്ചു. ബി.ജെ.പിക്ക് ആശ്വാസമായത് നേമമാണ്. 21 വാർഡുകളിൽ 42,124 വോട്ടുകളായിരുന്നത് 44189 വോട്ടുകളായി വർധിപ്പിച്ചു.
നേമത്ത് ഇത്തവണ 14 സീറ്റുകളാണ് ബി.ജെ.പി പിടിച്ചത്. യു.ഡി.എഫ് എല്ലാ വാർഡിലും അമ്പേ പരാജയപ്പെട്ടു.19225 വോട്ടുകളാണ് നേമത്ത് യു.ഡി.എഫിന് നേടാനായത്. 2015ൽ 26,035 വോട്ട് നേടാനായ സ്ഥാനത്താണിത്. കോവളത്ത് കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞതോടെ വോട്ടിലും മൂന്ന് മുന്നണികൾക്കും ഇടിവ് സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.