തിരുവനന്തപുരം: ഷേക്ക് പി. ഹാരീസിന് പിന്നാലെ തിരുവനന്തപുരത്തെ എൽ.ജെ.ഡി സംസ്ഥാന-ജില്ല-മണ്ഡലം നേതാക്കളും എച്ച്.എം.എസ് യൂനിയനിലെ തൊഴിലാളികളും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രവർത്തകരെയും നേതാക്കളെയും സ്വീകരിച്ചു. എൽ.ജെ.ഡി ജില്ല സെക്രട്ടറി നൗഷാദ് മൗലവി അധ്യക്ഷനായി.
ഡി.കെ. മുരളി സ്വാഗതം പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പൂവച്ചൽ നാസർ, സംസ്ഥാന കൗൺസിൽ അംഗം അജി എസ്, യുവജനതാദൾ ജില്ല സെക്രട്ടറി ഷജീർ വെള്ളാഞ്ചിറ, എൽ.ജെ.ഡി ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ജി. രാധാകൃഷ്ണപിള്ള, എ. മോഹനൻ ഉൾപ്പെടെ 27 പേർക്കാണ് സ്വീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.