തിരുവനന്തപുരം: രണ്ട് വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി ലുലു മാള്‍. ലുലു ടൂ ഗുഡ്, ടൂ ഇയര്‍ ആനിവേഴ്സറി ബൊണാന്‍സ എന്നിങ്ങനെ മാളില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതികള്‍.
പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിങ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളും ഡിസംബര്‍ 16 രാവിലെ മുതല്‍ 17 രാത്രിവരെ 50 ശതമാനം ഇളവില്‍ മിഡ്നൈറ്റ് ഷോപ്പിംഗുമാണ് ഒരുക്കിയിരിക്കുന്നത്.രണ്ട് വര്‍ഷത്തിനിടെ മാളിൽ എത്തിയ ഉപഭോക്താക്കളുടെ എണ്ണം അഞ്ചരക്കോടി പിന്നിട്ടു. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കണക്ട്, ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്ന് കുറഞ്ഞത് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് ഒരു വര്‍ഷത്തേയ്ക്ക് മാളിലെ ലുലു ഷോപ്പുകളില്‍ നിന്ന് സൗജന്യ ഷോപ്പിങ് നടത്താം. വിജയികള്‍ക്ക് ഒരു വര്‍ഷത്തില്‍ ഓരോ മാസവും 10000 രൂപയുടെ ഷോപ്പിങ്ങാണ് നടത്താനാവുക.
ഡിസംബര്‍ 16നും 31നുമിടയില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് ഇതിൽ പങ്കെടുക്കാന്‍ കഴിയുക. പുറമെ ഇതേ കാലയളവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് എന്നീ ലുലു ഔട്ട്ലെറ്റുകളില് നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സ്വര്‍ണ്ണനാണയങ്ങള്‍, ടിവി അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.
ലുലു ടൂ ഗുഡ് എന്ന പേരിലുള്ള രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി ലൈഫ് മാറ്റിമറിയ്ക്കാം ബംപര്‍ ഓഫറിനും തുടക്കമായി. 2024 ജനുവരി 14വരെ മാളിലെ ഏത് ഷോപ്പില്‍നിന്നും 3000 രൂപക്ക് ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിയ്ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.