ശംഖുംമുഖം: യന്ത്രത്തകരാറിനെതുടർന്ന് എയര്‍ഫോഴ്സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ഫോഴ്സിെൻറ എ.എന്‍.32 വിഭാഗത്തില്‍പെട്ട വിമാനമാണ് എമര്‍ജിന്‍സി ലാൻഡിങ് നടത്തിയത്.
ശനിയാഴ്ച വൈകീട്ട് 3.58ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിെൻറ ഹൈഡ്രോളിക്ക് ഭാഗത്ത് ഓയില്‍ ചോർച്ച കെണ്ടത്തിയിരുന്നു. ഇതുകാരണം ഹൈഡ്രോളിക് സംവിധാനം തകരാറിലായി. ലാന്‍ഡിങ് സമയത്ത് മുന്‍വശത്തെ ടയര്‍ പുറത്തേക്ക് വരുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് മനസ്സിലാക്കി വൈമാനികൻ തിരുവനന്തപുരം എയര്‍ട്രാഫിക് കണ്ട്രോള് റൂമിന് വിവരം കൈമാറി. തുടർന്ന് അടിയന്തര ലാൻഡിങ്ങിനായി ആംബുലന്‍സുകളും ഫയര്‍ഫോഴ്സുകളും ഉൾെപ്പടെ സംവിധാനങ്ങളൊരുക്കി.
4.08ഓടെ വിമാനം റണ്‍വേയിലേക്ക് ഇറക്കാന്‍ എയര്‍ട്രാഫിക് കണ്ട്രോള് ടവറില്‍നിന്ന് സന്ദേശം നൽകി. സെക്കൻഡുകള്‍ക്കുള്ളിൽ വിമാനം സുരക്ഷിതമായി റണ്‍വേ തൊട്ടു. വിമാനത്തില്‍നിന്ന് റണ്‍വേയുടെ കുറേ ഭാഗത്തേക്ക് ഓയിൽ ചോർച്ച ഉണ്ടാെയങ്കിലും ഫയര്‍ഫോഴ്സ് ഇത് കഴുകി വൃത്തിയാക്കി. തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് എയര്‍ഫോഴ്സിെൻറ ബേയിലേക്ക് നീക്കി. വൈമാനികൾ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.