തിരുവനന്തപുരം: കാച്ചാണിയിൽ ഭാര്യയെ ആക്രമിക്കുകയും വീടിന് തീവെക്കുകയും ചെയ്ത കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. പേരൂർക്കട കാച്ചാണി നെട്ടയം പാപ്പാട് ഭരത് നഗറിൽ വിലങ്ങറക്കോണത്ത് വീട്ടിൽ ബിേൻറായെയാണ് (41) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം ഇയാൾ വീടിന് തീ െവക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് കലഹം ഉണ്ടാക്കുന്നത് ഭാര്യ വിലക്കിയതിലുള്ള വിരോധത്താലാണ് ഭാര്യയെ ദേഹോപദ്രവം ഏൽപിക്കുകയും വെളുപ്പിന് വീടിന് തീ െവക്കുകയും ചെയ്തത്. ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റുകളും തുണികളും ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. തുടർന്ന് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തീ അണക്കുകയായിരുന്നു.
വീടിന് തീെവച്ചശേഷം ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ബിജു എൽ.എം, എസ്.ഐമാരായ ജയപ്രകാശ്, സുനിൽ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.