തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ വീട്ടമ്മയുടെ കണ്ണിൽ മണ്ണെറിഞ്ഞ് മാല പിടിച്ചുപറിച്ച കേസിൽ ഒരാൾ പിടിയിൽ. വെള്ളായണി ശാന്തിവിള സ്വദേശി സജി എന്ന രാഹുലിനെയാണ് (37) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു സംഭവം. ഭർത്താവിനൊപ്പം വീട്ടിലെ തൊഴുത്തിന് സമീപം നിൽക്കവെ അവിടെ എത്തിയ ഇയാൾ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞശേഷം ധരിച്ചിരുന്ന മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു.
പൊലീസ് സമീപസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടി. വിഴിഞ്ഞം എസ്.എച്ച്.ഒ ജി. രമേശ്, എസ്.ഐമാരായ രാജേഷ് കുമാർ, തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ അജി, കൃഷ്ണകുമാർ, സജൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.