തിരുവനന്തപുരം: നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരവുമായി നഗരത്തിലെ മൊത്തവിൽപനക്കാരൻ പിടിയിൽ. മണക്കാട് സമാധി സ്ട്രീറ്റ് ശ്രീനഗറിൽ രാജേഷ് കുമാറിനെയാണ് (46) ജില്ല ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിെൻറ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് വിൽപനക്ക് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി ഡെപ്യൂട്ടി കമീഷണർ ഡോ. വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിവരുന്ന സ്പെഷൽ ഡ്രൈവിെൻറ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ, നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക് പുകയില ഉൽപന്നങ്ങൾ മൊത്തവിൽപന നടത്തുന്ന രാജേഷിനെ ഡാൻസാഫ് ടീം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ ടീം ഫോർട്ട് പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മണക്കാടുള്ള വീട്ടിൽ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ഫോർട്ട് എസ്.എച്ച്.ഒ ബിനു.സി, എസ്.ഐ സജു എബ്രഹാം, ഡാൻസാഫ് എസ്.ഐമാരായ ഗോപകുമാർ, അശോക് കുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.