തിരുവനന്തപുരം: നഗരത്തിൽ കഞ്ചാവ് മൊത്ത വിൽപന നടത്തിവന്നയാളെ എട്ട് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. മുട്ടട മുണ്ടേക്കോണം പനയിൽ വീട്ടിൽ മുഹമ്മദ് ഷാനവാസ് (34)നെയാണ് ജില്ല ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിെൻറ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ, നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന ഷാനവാസിനെ ഡാൻസാഫ് ടീം ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. തിരുവല്ലം പൊലീസുമായി ചേർന്ന് തിരുവല്ലം മുട്ടയ്ക്കാടുള്ള വാടക വീട്ടിൽ നിന്നുമാണ് എട്ടു കിലോ കഞ്ചാവുമായി പിടികൂടിയത്.
ഇയാൾക്കെതിരെ മണ്ണന്തല, മെഡിക്കൽ കോളജ്, പേരൂർക്കട, അരുവിക്കര, കാട്ടാക്കട തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരുവല്ലം എസ്.എച്ച്.ഒ രാജീവ്, എസ്.ഐ പ്രകാശ്, എ.എസ്.ഐ ഗിരീശൻ, സി.പി.ഒ ഹാരോൺ, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.