തിരുവനന്തപുരം: ടാറ്റാ മോട്ടോഴ്സ് കെ.എസ്.ആര്.ടി.സിക്ക് സൗജന്യമായി നൽകിയ ഡീസല്‍ ബസ് ഷാസി മന്ത്രി ആൻറണി രാജു ഏറ്റുവാങ്ങി. ബി.എസ് -6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഷാസിയാണ് നൽകിയത്. കെ.എസ്.ആര്.ടി.സി പുതുതായി നിരത്തിലിറക്കാനുദ്ദേശിക്കുന്ന ബി.എസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളുടെ വിലയിരുത്തലിെൻറ ഭാഗമായാണ് ടാറ്റാ മോട്ടോഴ്സ് ഷാസി നൽകിയത്.
നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ബസ് ഷാസിയിൽ കെ.എസ്.ആർ.ടി.സി ബോഡി നിർമിക്കും. നിലവിൽ ആറ് സിലിണ്ടർ എൻജിൻ ബസുകളാണ് ഉപയോഗിക്കുന്നത്. ഇവയെക്കാൾ മെച്ചപ്പെട്ട ഇന്ധനക്ഷമതയാണ് നാല് സിലിണ്ടര്‍ എൻജിനോടുകൂടിയ പുതിയ ബസിന് ലഭ്യമാകുക. ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അധ്യക്ഷതവഹിച്ചു. ടാറ്റാ മോട്ടോഴ്സ് റീജനൽ മാനേജർ അജയ് ഗുപ്ത സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.