സു​ആ​ദ​

വിദ്യാർഥിനിയെ കാണാതായ സംഭവം: അന്വേഷണത്തിൽ പുരോഗതിയില്ല

പോത്തൻകോട്: പോത്തന്‍കോടുനിന്ന് വിദ്യാർഥിനിയെ കാണാതായ സംഭവത്തിലെ പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. കഴിഞ്ഞ 30നാണ് ജാസ്മിൻ-സജൂൻ ദമ്പതികളുടെ മകളും തിരുവനന്തപുരം എം.ജി കോളജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയുമായ സുആദയെ കാണാതായത്.

പെൺകുട്ടി പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസും ബന്ധുക്കളും അന്വേഷിച്ചു. ഇതുവരെ ഒരു വിവരവും ലഭ്യമായില്ല. സുആദയുടെ ഫോണിന്റെ കാൾലിസ്റ്റ് പരിശോധിച്ച പോത്തൻകോട് െപാലീസ് നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോയതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വൈകീട്ട് നാലരക്ക് വീട്ടില്‍ നിന്നിറങ്ങിയ സുആദ ട്യൂഷന്‍ സമയം കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്.

ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയിലെ സിസിടിവില്‍ നിന്ന് സുആദ റോഡ് മുറിച്ചു കടക്കുന്നതും കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമായി.

കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. ഫോണ്‍ വിവരങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും പുരോഗതിയില്ല. പോത്തന്‍കോട് െപാലീസിന് പുറെമ ജില്ല പൊലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Missing student -No progress in investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.