തിരുവനന്തപുരം: എസ്.എ.ടിയിലെ ശിശുരോഗവിഭാഗത്തിന് കീഴിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ഡയബറ്റിക് ക്ലിനിക്കിൽ ചികിത്സയിലുള്ള കുട്ടിയാണ് ഏഴാം ക്ലാസുകാരിയും വക്കം സ്വദേശിനിയുമായ അതുല്യ.
സാമൂഹിക സുരക്ഷാമിഷെൻറ പദ്ധതി പ്രകാരം അതുല്യക്ക് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സ്വന്തമായി. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം അതുല്യക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സാധാരണരീതിയിലുള്ള ഇൻസുലിൻ നൽകൽ കാര്യമായ പ്രയോജനം നൽകിയിരുന്നുമില്ല.
ഒരു ഇൻസുലിൻ പമ്പ് വാങ്ങാനുള്ള സാമ്പത്തികശേഷി അതുല്യയുടെ രക്ഷാകർത്താക്കൾക്കുണ്ടായിരുന്നില്ല.
കുട്ടിയുടെ സാഹചര്യങ്ങൾ മിഠായി ക്ലിനിക്കിലെ ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കുകയും ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, മിഠായി ക്ലിനിക്കിലെ മെഡിക്കൽ ഓഫിസർ ഡോ. റിയാസ് എന്നിവർ ഇടപെട്ട് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനിലൂടെ ഇൻസുലിൻ പമ്പ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
തിങ്കളാഴ്ച അതുല്യയുടെ ആഗ്രഹം സഫലമായി. മിഠായി പദ്ധതിയിലൂടെ ഇൻസുലിൻ പമ്പ് ലഭിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് അതുല്യ. ഇൻസുലിൻ പമ്പിന് പുറമെ കണ്ടിന്യൂയിങ് ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനം, ഇൻസുലിൻ പേന, ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ എന്നിവയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.