പോത്തൻകോട്: മാനസിക െവല്ലുവിളി നേരിടുന്ന അമ്മയെയും മകനെയും രാത്രിയിൽ താമസിച്ചിരുന്ന വീട്ടിൽനിന്ന് കുടുംബാംഗം ഇറക്കിവിട്ടതായി പരാതി.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം തുണ്ടുവിളാകത്ത് വീട്ടിൽ സച്ചു (48), മകൻ ശരത് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ കയറാൻ അനുവദിക്കാതെ വീട് പൂട്ടി സച്ചുവിെൻറ സഹോദരെൻറ ഭാര്യ പോയത്. ഇരുവരും വീടിെൻറ വരാന്തയിലാണ് രാത്രി മുഴുവൻ കഴിഞ്ഞത്.
സംഭവം ശ്രദ്ധയിൽപെട്ട അയൽവാസികളും നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചു. താക്കോൽ എത്തിക്കാനാവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. സഹോദരൻ സന്തോഷ് കുവൈത്തിലാണ്. ഇവരുടെ സംരക്ഷണം സഹോദരൻ സന്തോഷാണ് ഏറ്റിരുന്നത്.
ഇതിനായി ഇവരുടെ കുടുംബ ഓഹരിയും മറ്റ് സഹോദരങ്ങളുടെ ഓഹരിയും സന്തോഷിന് നൽകിയിരുന്നെന്ന് സഹോദരിമാർ പറയുന്നു. ഇതു സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുന്നു. സമീപത്തെ വീടുകളിൽ വീട്ടുജോലിയെടുത്താണ് സച്ചുവും മകനും കഴിഞ്ഞിരുന്നത്.
പകരം സംവിധാനമൊരുക്കാതെ ഇവരെ ഇറക്കിവിടാനാകില്ലെന്നും കേസിൽ തീർപ്പാകുന്നതുവരെ വീട്ടിൽ താമസിപ്പിക്കണമെന്നും പൊലീസ് വീട്ടുകാർക്ക് നിർദേശം നൽകി.
എന്നാൽ, ഇവരെ കൂടെ താമസിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇവരുടേതുൾപ്പെടെയുള്ള കുടുംബ ഓഹരികൾ തങ്ങൾ വില നൽകി വാങ്ങിയതാണെന്നും ബിന്ദുലേഖ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.