തിരുവനന്തപുരം: മൃതസഞ്ജീവനി ലോക അവയവദാനദിനമായ ആഗസ്റ്റ് 13വരെ ഒരു വർഷം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി രോഗികൾക്ക് മാറ്റിെവച്ചത് 62 അവയവങ്ങൾ.
വ്യാഴാഴ്ചമാത്രം രണ്ടു രോഗികളുടെ മസ്തിഷ്ക മരണാനന്തരം നടന്ന അവയവദാനത്തിൽ ഒമ്പതു പേർക്കാണ് ജീവിതം തിരിച്ചുപിടിക്കാനായത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ച കൂരോപ്പട തോട്ടപ്പള്ളി ളാക്കാട്ടൂർ മുളങ്കുന്നത്ത് സച്ചു സജി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എറണാകുളം വാഴക്കാല സ്വദേശി പി. ചന്ദ്രൻ എന്നിവരുടെ അവയവങ്ങളാണ് വ്യാഴാഴ്ച ദാനം ചെയ്തത്.
കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലും മൃതസഞ്ജീവനി റീജനൽ കോഓഡിനേറ്ററുമായ ഡോ. കെ.പി. ജയകുമാർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മൃതസഞ്ജീവനി എറണാകുളം റീജനൽ കോഓഡിനേറ്റർ ഡോ. ഉഷാ സാമുവൽ എന്നിവരാണ് അവയവവിന്യാസം ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.