തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കൊലപാതകക്കേസിൽ തടവുശിക്ഷ അനുഭവിച്ചുവരവെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ രണ്ടര വർഷത്തിനുശേഷം പൊലീസ് പിടികൂടി. തിരുമല തൃക്കണ്ണാപുരം കുന്നുവിള വീട്ടിൽ ഗോപി (56) യെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ മേൽവിലാസമുണ്ടാക്കി കോയമ്പത്തൂരിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. അന്വേഷണ സംഘം പിൻതുടരുന്നെന്ന് മനസ്സിലാക്കിയ പ്രതി, തിരികെ കേരളത്തിലേക്ക് കടന്ന് ശ്രീകാര്യത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ഒളിവിലായിരുന്ന കാലമത്രയും ഇയാൾ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. പുറമെ നിന്ന് വീട് കാണാത്ത രീതിയിൽ ഓല കൊണ്ട് മറച്ച രീതിയിലുള്ള വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ വെട്ടുകത്തി വീശി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ പ്രവീൺ, എ.എസ്.ഐമാരായ രാജേന്ദ്രൻ, ഷാജി, സി.പി.ഒമാരായ പ്രശാന്ത്, ഹക്കിം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.