പാര്‍വതി ജയ്​ പാൽ, അഖില്‍ ജെയിംസ്. പി.എസ്. ധര്‍മിക്

മൂന്ന്​ വിദ്യാർഥികള്‍ക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: രാജ്യത്തെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ സിപ് അരിത്തമാറ്റിക് ജീനിയസ് മത്സരങ്ങളില്‍ ജില്ലയിലെ മൂന്ന്​ വിദ്യാർഥികൾ ദേശീയ പുരസ്‌കാരം നേടി.

തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി പി.എസ്. ധര്‍മിക്, ചെമ്പക സില്‍വര്‍ റോക്‌സിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഖില്‍ ജെയിംസ്, സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാര്‍വതി ജയ്​ പാല്‍ എന്നിവരാണ് ദേശീയ അവാര്‍ഡ് ജേതാക്കള്‍.

സിപ് അബാക്കസ് മത്സരങ്ങളുടെ ആറാം പതിപ്പില്‍ രണ്ടാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 95,000 വിദ്യാർഥികളാണ് ദേശീയതലത്തില്‍ മാറ്റുരച്ചത്. 20 സംസ്ഥാനങ്ങളിലെ 1025 മുന്‍നിര സ്‌കൂളുകളിലെ വിദ്യാർഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസി തോമസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. 

Tags:    
News Summary - National award for three students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.