തിരുവനന്തപുരം: നവകേരള സദസ്സിന് വിപുലമായ തയാറെടുപ്പുകളുമായി ജില്ല. ഡിസംബര്‍ 20ന് വര്‍ക്കലയില്‍ നിന്നാരംഭിക്കുന്ന ജില്ലയിലെ നവകേരള സദസ്സ് ഡിസംബര്‍ 23ന് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത സദസ്സില്‍ സമാപിക്കും. ജില്ലയിലെ ആദ്യ നവകേരള സദസ്സ് വര്‍ക്കല നിയോജക മണ്ഡലത്തിന്റേതാണ്.
വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിനാണ് പരിപാടി . ഡിസംബര്‍ 21ലെ നവകേരള സദസ്സിന് ആറ്റിങ്ങല്‍ പൂജ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒന്‍പതിന് വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികളാണ് പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ 11ന് ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്താണ് ചിറയിന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങല്‍ മാമം മൈതാനത്ത് ആറ്റിങ്ങല്‍ മണ്ഡലത്തിലെയും 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.
ഡിസംബര്‍ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്വെന്ഷന് സെന്ററിലാണ് പ്രഭാതയോഗം നിശ്ചയിച്ചിരിക്കുന്നത്. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ ഇതില്‍ പങ്കെടുക്കും. രാവിലെ 11ന് ആര്യനാട് , പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്. മൂന്നിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കാട്ടാക്കട മണ്ഡലത്തിലെയും 04.30ന് നെയ്യാറ്റിന്‍കര ഡോ.ജി രാമചന്ദ്രന് മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെയും വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകള്‍ നടക്കും.
ഡിസംബര്‍ 23ന് ഇടപ്പഴഞ്ഞി ആര്.ഡി.ആര് കണ്വെന്ഷന് സെന്ററിലാണ് നേമം, വട്ടിയൂര്‍ക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കുന്നത്. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഗ്രൗണ്ടില്‍ കോവളം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് പൂജപ്പുര ഗ്രൗണ്ടിലാണ് നേമം മണ്ഡലത്തിലെ നവകേരള സദസ്സ്.
4.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കഴക്കൂട്ടം മണ്ഡലത്തിലെയും വൈകിട്ട് ആറിന് നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് ഗ്രൗണ്ടില്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ നവകേരള സദസ്സും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.