റെയിൽവേ മേൽപാല നിർമാണത്തിലെ അവഗണന; ചിറയിൻകീഴ് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

ചി​റ​യി​ൻ​കീ​ഴ്: റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​റ​യി​ൻ​കീ​ഴി​ൽ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ. ബു​ധ​നാ​ഴ്ച ക​ട​യ​ട​പ്പ് സ​മ​ര​വും സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ ഉ​പ​രോ​ധ​വും ന​ട​ത്തും.

മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മേ​ൽ​പാ​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ളും ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​ണ്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ വ്യാ​പാ​രം ന​ട​ത്താ​നാ​കാ​തെ പൂ​ട്ടി​ക്ക​ഴി​ഞ്ഞു. പ​ല വ്യാ​പാ​രി​ക​ളും വ്യാ​പാ​ര​മാ​ന്ദ്യം കാ​ര​ണം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന് ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മേ​ൽ​പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന അ​ധി​കൃ​ത​ർ കു​റ്റ​ക​ര​മാ​യ അ​ലം​ഭാ​വ​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

മേ​ൽ​പാ​ലം പൂ​ർ​ത്തി​യാ​ക്കി​യാ​ലേ, തീ​ര​ദേ​ശ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര മാ​ർ​ഗം ഉ​റ​പ്പാ​ക്കാ​നാ​വൂ. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ച്ച് ചി​കി​ത്സ​ക്കെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ രോ​ഗി​ക​ൾ മൂ​ന്നു​വ​ർ​ഷ​മാ​യി യാ​ത്രാ​ക്ലേ​ശം മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രും പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. രാ​ഷ്ട്രീ​യ​മാ​യ പ​ക​പോ​ക്ക​ലും പ​ര​സ്പ​ര പ​ഴി​ചാ​ര​ലും അ​വ​സാ​നി​പ്പി​ച്ച്, മേ​ൽ​പാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ​യി​ൻ​കീ​ഴ് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​മ​ര പ​രി​പാ​ടി ബു​ധ​നാ​ഴ്ച ന​ട​ക്കും.

പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് കാ​ര്യാ​ല​യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ഉ​പ​രോ​ധി​ക്കും. ജി​ല്ല പ്ര​സി​ഡ​ൻ​റ് ധ​നീ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ചി​റ​യി​ൻ​കീ​ഴ് മേ​ഖ​ല ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Negligence in construction of railway overbridges-Chirayinkeezah traders to agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.