നേമം: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. പേയാട് ജങ്ഷന് സമീപം നാലര കിലോഗ്രാം കഞ്ചാവുമായി എത്തിയ വെള്ളായണി വിളയിൽ വീട്ടിൽ മുരുകനും (27) കാട്ടാക്കട സ്വദേശിയും കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉണ്ണി എന്ന വിഷ്ണുവുമാണ് പിടിയിലായത്.
ഉണ്ണിയിൽ നിന്ന് നാലേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തി. പേയാട് നിന്ന് മുരുകനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജിന് കാലിന് പരിക്കേറ്റു. എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖലാ സ്ക്വാഡ് അംഗവും ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുമായ ആദർശിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
സൈബർ സെൽ എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പോൾസൺ, പ്രിവന്‍റീവ് ഓഫീസർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജ്, കാട്ടാക്കട റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.