ഡ്രൈവർ ടി. ​രാ​ജേ​ഷ് കു​മാ​ർ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ സി.​എ​സ് ആ​രോ​മ​ൽ എന്നിവർ

ആം​ബു​ല​ൻ​സിനൊപ്പം

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും 108 ആംബുലൻസിന്‍റെ ‘കനിവ്​’

നേ​മം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ ന​ൽ​കി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. വെ​ടി​വെ​ച്ചാ​ൻ കോ​വി​ൽ അ​യ​ണി​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 24കാ​രി​യാ​ണ് വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ്​ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ടി. ​രാ​ജേ​ഷ് കു​മാ​ർ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ സി.​എ​സ് ആ​രോ​മ​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് രാ​ജേ​ഷ് കു​മാ​ർ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - 108 Ambulance staffs kindness for young woman and baby who gave birth at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.