നേമം (തിരുവനന്തപുരം): എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലക്ക് കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ശാലയില്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിൽ തിരുവനന്തപുരം സി.ഇ.ടി കാമ്പസിലെ എം.ബി.എ േബ്ലാക്കിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ സ്ഥിരം കാമ്പസ് ഏറ്റെടുത്ത ഭൂമിയിൽ സ്ഥാപിക്കും. ഹരിത കാമ്പസ് എന്ന കാഴ്ചപ്പാടോടെയാണ് നിർമാണം പൂർത്തിയാക്കുക.
സര്‍വകലാശാലക്ക് കീഴില്‍ 147 എൻജിനീയറിങ് കോളജുകളും ആർകിടെക്ചർ കോളജുകളും മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ് പ്രവര്‍ത്തിക്കുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ നെടുംകുഴി, ചൊവ്വള്ളൂര്‍ പ്രദേശത്തെ 100 ഏക്കര്‍ ഭൂമിയാണ് സർവകലാശാലക്കായി ഏറ്റെടുത്തത്. 2017 ഫെബ്രുവരിയില്‍ കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷ് നൽകിയ നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് വിളപ്പില്‍ശാലയില്‍ സർവകലാശാല ആസ്ഥാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വിളപ്പില്‍ ഗ്രാമപഞ്ചായത്ത് 100 ഏക്കര്‍ ഭൂമി കണ്ടെത്തി സർവെ നമ്പറുകള്‍ സർവകലാശാല അധികൃതര്‍ക്ക് കൈമാറി.
2018 ഡിസംബര്‍ 18ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിളിച്ച യോഗത്തില്‍ സാങ്കേതിക സർവകലാശാല വൈസ് ചാൻസലര്‍, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ അധികൃതര്‍ എന്നിവര്‍ പങ്കെടുത്ത് തുടര്‍നടപടികള്‍ തീരുമാനിച്ചു. 2018 ഡിസംബര്‍ 24ന് ഭരണാനുമതിയായി. 2019-2020ലെ ബജറ്റിൽ സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു.
കാമ്പസില്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, വിവിധ പഠനവകുപ്പുകള്‍ക്കുള്ള കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാർട്ടേഴ്സുകള്‍, ലൈബ്രറി, ലബോറട്ടറി കെട്ടിടങ്ങള്‍ എന്നിവ ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതായിരിക്കും കാമ്പസെന്ന് െഎ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.