നേമം: പാലോട്ടുവിള കുരിയോട് എൻ. സുധാകരന്റെയും സുധകുമാരിയുടെയും ഇളയ മകൻ എസ്.എസ്. അഖിലിനെ കാണാതായിട്ട് ഏഴുവർഷം. 2016 ആഗസ്റ്റ് 16നാണ് കാണാതാകുന്നത്. അന്ന് 17 വയസ്സുള്ള അഖിൽ വിദ്യാർഥിയായിരുന്നു. ഒരിക്കൽ വഴക്കുപറഞ്ഞതിന്റെ പിറ്റേദിവസമാണ് മകനെ കാണായത്. വസ്ത്രങ്ങളും മൊബൈൽ ഫോണും എടുക്കാതെയായിരുന്നു അഖിലിന്റെ യാത്ര. മകൻ തിരിച്ചെത്താതായതോടെ സുധാകരന്റെ മാനസികനില തെറ്റിത്തുടങ്ങി.
സുധാകുമാരി ചികിത്സയിലുമാണ്. അഖിലിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി സുധാകരൻ പൊലീസിൽ പരാതി നൽകിയെങ്കിലും ഏഴുവർഷമായിട്ടും പ്രയോജനവുമുണ്ടായില്ല. സ്വന്തം നിലയിൽ സുധാകരൻ കേരളത്തിലും തമിഴ്നാട്ടിലെ പല ഭാഗത്തും അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.
2022ൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും മകനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. സുധാകരന് സ്വന്തമായി കിടപ്പാടമില്ല. മൂത്ത മകൻ അമലിന് സ്വകാര്യ കമ്പനിയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. മകനെ കാണാതായതിൽ മനംനൊന്ത് കഴിയുന്ന കുടുംബത്തിന്റെ അവസ്ഥ മുതലെടുത്ത് മന്ത്രവാദത്തിന്റെ പേരിൽ പണം തട്ടിയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.