നേമം: പ്രാവച്ചമ്പലം ജങ്ഷനിലുണ്ടായ വെട്ടുകേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികള്‍ക്കായി നേമം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ജങ്ഷനില്‍ പാർട്ണര്‍ഷിപ് ബിസിനസ് നടത്തിവരികയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ കടംവാങ്ങിയ പണം തിരികെ കൊടുക്കുന്നതിലുണ്ടായ കാലതാമസമാണ് ആക്രമണത്തിന് കാരണമായത്.
കാറിലും ബൈക്കുകളിലുമായി എത്തിയ ഏഴംഗഗ സംഘമാണ് യുവാക്കളെ ജങ്ഷനില്‍വെച്ച് വെട്ടിപ്പരിക്കേല്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കല്‍ കല്ലുവിള സ്വദേശി ജിനേഷ് മോഹന്‍ (24) നേരത്തെ പിടിയിലായിരുന്നു.
ഇനി ആറുപേരാണ് പിടിയിലാകാനുള്ളത്. സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെയുള്ള ഉള്ളവയുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേമം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.