നേമം: ഗൃഹനാഥനും കുടുംബത്തിനും നേരെ ബിയർ കുപ്പിയെറിഞ്ഞതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കരമന പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം. വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുന്ന സുഭാഷിനുനേരെയായിരുന്നു ആക്രമണം.
വീട് വാടകക്ക് നല്കിയ ആളിെൻറ മകന് രാകേഷിനെയും മറ്റ് രണ്ടുപേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വാടകക്ക് താമസിക്കുന്നവരുമായുള്ള വാക്കുതര്‍ക്കവും വിരോധവുമാണ് ആക്രമണത്തില്‍ കലാശിച്ചത്. രാകേഷിെൻറ നേതൃത്വത്തിലുള്ള സംഘം രാത്രി വാടകവീടിന് സമീപം എത്തുകയും അസഭ്യം പറയുകയും പ്രകോപിതരായി ബിയർ കുപ്പി വീടിനുനേരെ എറിയുകയുമായിരുന്നു.
സംഭവത്തില്‍ ഗൃഹനാഥനായ സുഭാഷിന് നിസ്സാര പരിേക്കറ്റിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം നടന്നുവരുന്നെന്നും കരമന എസ്.ഐ ശിവകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.