നേമം: തിരുമല സ്വദേശി ക്യാപ്റ്റൻ ഹരിയെ ഒരിക്കലും മറക്കാനാവില്ല; വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ് സാൻ ഫെർണാണ്ടോക്ക് നങ്കൂരമിടാൻ ചുക്കാൻ പിടിച്ചത് കപ്പലിന്റെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജർ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സ്വദേശി ക്യാപ്റ്റൻ ജി.എൻ. ഹരി (52) ആണ്. ഔട്ടർ ഏരിയയിൽനിന്ന് കപ്പൽ ചാലിലൂടെ മദർഷിപ്പിനെ തുറമുഖത്തിലേക്ക് എത്തിച്ച് തീരം തൊടുവിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്.
ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന് കമ്പനി ഹരിക്ക് നിർദ്ദേശം നൽകിയത്. ഒരു കപ്പലും ഇതുവരെ കയറാത്ത തുറമുഖത്തേക്ക് പാഞ്ഞെത്തി തുറമുഖത്തെയും കപ്പൽ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പിന്നിട് തീരുമാനങ്ങൾ വേഗത്തിലായിരുന്നു. തീരുമാനങ്ങളെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായ നിർവൃതിയിലാണ് ഇപ്പോൾ ഹരി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം കപ്പലിനെ തീരമടുപ്പിക്കാൻ അനുകൂലമായെന്ന് ജി.എൻ. ഹരി പറയുന്നു. 6700ലധികം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതിൽ 1200 കണ്ടെയ്നർ വിഴിഞ്ഞത്ത് ഇറക്കിയശേഷം വെള്ളിയാഴ്ച കപ്പൽ തിരികെ പോകും. സിംഗപ്പുർ കമ്പനിയാണ് കപ്പല്‍ പ്രവർത്തിപ്പിക്കുന്നത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.