നേമം: പൊളിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലയിന്‍കീഴ് സബ്ബ്രജിസ്ട്രാര്‍ ഓഫിസില്‍ ബി.എസ്.എന്‍.എല്‍ കേബിള്‍ മുറിച്ചുമാറ്റിയതിനാല്‍ ആധാരം പതിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നിലച്ചു. മലയിന്‍കീഴ് പഞ്ചായത്താഫിസിന്റെ താഴത്തെ നിലയിലാണ് സബ് രജിസ്ട്രാര്‍ ഓഫിസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിട്ടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസ് ആഴ്ചകള്‍ക്കു മുമ്പ് ഇവിടെനിന്ന് മാറ്റിയിരുന്നു. സെപ്റ്റംബർ നാലിന് സബ് രജിസ്ട്രാര്‍ ഓഫിസ് പുതിയ കെട്ടിടം ഉദ്ഘാടനം നടക്കും. ഞായറാഴ്ച മുതല്‍ ഓഫിസിലെ സാധനങ്ങള്‍ മാറ്റിത്തുടങ്ങുമെന്ന് സബ് രജിസ്ട്രാര്‍ പറഞ്ഞു. വ്യാഴാഴ്ച പഞ്ചായത്ത് ഓഫിസിലെ കേബിളുകള്‍ മുറിച്ചുമാറ്റുന്നതിനിടയിലാണ് അന്യസംസ്ഥാന ജോലിക്കാര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ കേബിള്‍ മുറിച്ചത്. ഇതോടെ ഓഫിസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു.
ഓഫിസിലെത്തുന്ന നിരവധിപേര്‍ പൊളിക്കുന്ന കെട്ടിടത്തിനുതാഴെ നില്‍ക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് മാറുമെന്നിരിക്കെ അതിനുമുമ്പ് കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സബ്രജിസ്ട്രര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കി. എന്നാൽ പൊളിക്കൽ തകൃതിയിൽ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.