നേമം: നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലും വിളപ്പില്‍ശാലക്കാര്‍ക്ക് നീന്തല്‍ക്കുളം യാഥാർഥ്യമായില്ല. വിളപ്പില്‍ശാല കൊങ്ങപ്പള്ളിയിലെ ഇരട്ടക്കുളങ്ങളില്‍ ഒന്ന് നീന്തല്‍ക്കുളമാക്കി മാറ്റാനുള്ള തീരുമാനമാണ് അനന്തമായി നീളുന്നത്. വിളപ്പില്‍ പഞ്ചായത്ത് തയാറാക്കി നല്കിയ പദ്ധതി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചു.
2014ല്‍ പ്രാഥമിക നടപടികളും സ്വീകരിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും നീന്തല്‍ ക്കുളങ്ങളില്ല. നീന്തല്‍ താരങ്ങളാവാന് കൊതിക്കുന്ന നിരവധി കുട്ടികള്‍ ഈ മേഖലയിലുണ്ട്. ഇവരില്‍ പലരും നഗരത്തിലെ നീന്തല്‍ കുളങ്ങളില്‍ പോയാണ് പരിശീലനം നേടുന്നത്. ഇത് മനസിലാക്കിയാണ് കൊങ്ങപ്പള്ളി ഇരട്ടക്കുളങ്ങളില്‍ ഒന്ന് നീന്തല്കുളമാക്കാന് പഞ്ചായത്ത് ഭരണസമിതി പദ്ധതി തയാറാക്കിയത്. കടുത്ത വേനലിലും ജലസമൃദ്ധമാണ് കൊങ്ങപ്പള്ളി കുളങ്ങള്‍.
ഒന്നില്‍ നീന്തല്‍ ട്രാക്കുകള്‍, കുളത്തിലേക്ക് ഇറങ്ങാനുള്ള പടവുകള്‍, വശങ്ങളില് പുല്‍ത്തകിടി, വസ്ത്രങ്ങള്‍ മാറാനുള്ള മുറി എന്നിവ പദ്ധതി രേഖയിലുണ്ടായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നീന്തല്‍ക്കുളം യാഥാർഥ്യമാകുമെന്ന ഉറപ്പ് നല്‍കിയിട്ട് പതിറ്റാണ്ട് പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.