നേമം: വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നംമൂലം കഷ്ടപ്പെടുന്നത് ഒരു ആനയാണ്. തിരുവല്ലാഴപ്പ സന്നിധിയില്‍ ആനയായ വല്ലഭെൻറ കൊമ്പുമുറിക്കല്‍ െവള്ളിയാഴ്ചയും ഉണ്ടായില്ല. ദേവസ്വം ബോര്‍ഡും വനംവകുപ്പും കൊമ്പ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് വല്ലഭെൻറ കഷ്ടപ്പാടിന് വിരാമമാകാത്തത്. വല്ലഭന്‍ ഇനിയും കൊമ്പുഭാരവും പേറി തല കുമ്പിട്ട് നടക്കേണ്ടിവരും. വല്ലഭെൻറ കൊമ്പിെൻറ നീളവും ഭാരവും ദുരിതമാണ് ആനയ്ക്ക് നല്‍കുന്നത്. സംഭവം വിവാദമായതോടെ നാട്ടുകാരും ആനപ്രേമികളും ദേവസ്വം ബോര്‍ഡിനെതിരെ തിരിഞ്ഞിരുന്നു. ഇതോടെ ദേവസ്വം ബോര്‍ഡ് വനം വകുപ്പിന് അപേക്ഷ നല്‍കി കൊമ്പുമുറിക്കാന്‍ അനുമതി വാങ്ങി. എന്നാല്‍, വെള്ളിയാഴ്ച കൊമ്പുമുറിക്കാന്‍ തുടങ്ങവെയാണ് വനം വകുപ്പ് അധികൃതരുടെ വിവാദ നിർദേശമുണ്ടായത്. കൊമ്പുകള്‍ മുറിച്ച് ക്രമപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ജോലി. ആന പാപ്പാനും മറ്റുള്ളവര്‍ക്കും ജീവന് ഭീഷണി ആകാത്തതരത്തിലും ആനക്ക് തെൻറ കൊമ്പില്‍ ഓലക്കീറ് എടുക്കാന്‍ പാകത്തിനും ക്രമീകരിക്കുക തങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നുമായിരുന്നു റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ദിവ്യ എസ്. റോസിെൻറ നിലപാട്.
ഇത് തര്‍ക്കത്തിനും നേരിയ സംഘര്‍ഷത്തിലേക്കും എത്തി. ഒടുവില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംഭവം ചൂണ്ടിക്കാണിച്ച് ദേവസ്വം കമീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് തുടര്‍നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കൊമ്പുകള്‍ നിശ്ചിത ആകൃതി വരുത്തി മുറിക്കാനുള്ള അനുമതി പ്രത്യേകം വാങ്ങണമെന്നതാണ് വനം വകുപ്പിെൻറ നിലപാട്. ഇതാണ് വിവാദങ്ങള്‍ക്കും കൊമ്പുമുറിക്കല്‍ നീണ്ടുപോകുന്നതിനും കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.