നേമം: മാരക ലഹരിമരുന്നായ എം.ഡി.എം.എ യുവാക്കൾക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അവസാന പ്രതിയും കരമന പോലീസിന്റെ പിടിയിലായി. കൈമനം പൂന്തോപ്പ് ലെയിൻ ലക്ഷംവീട് ടി.സി 55/456 അരവിന്ദ് (24) ആണ് പിടിയിലായത്. കിള്ളിപ്പാലം കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നാണ് 65 ഗ്രാം ലഹരിയുമായി ഇയാൾ കസ്റ്റഡിയിലായത്.
കുറച്ചുനാൾ മുമ്പാണ് ലഹരി മരുന്നുമായി ടൂറിസ്റ്റ് ഹോമിൽ നിന്ന് യുവാക്കൾ െപാലീസിെൻറ റെയ്ഡിൽ പിടിയിലായത്. ഇവർക്ക് ഇത് എത്തിച്ചുകൊടുത്തിരുന്നവരിൽ എട്ടാം പ്രതിയാണ് അരവിന്ദ്. ഏഴുപേരെ നേരേത്ത െപാലീസ് പിടികൂടിയിരുന്നു.
കേരളത്തിലേക്ക് എം.ഡി.എം.എ മൊത്തത്തിൽ എത്തിച്ചുനൽകിയിരുന്ന കർണാടക സ്വദേശിയായ യുവാവിനെ കുറച്ചുനാൾ മുമ്പ് െപാലീസ് പിടികൂടിയതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കരമന സി.ഐ സുജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.