നേമം: സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യക്ക് ശ്രമിച്ച നാലംഗകുടുംബം ചികിത്സയില്‍.
തച്ചോട്ടുകാവ് സ്വദേശികളായ ദമ്പതികളും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി മലയിന്‍കീഴ് പൊലീസ് അറിയിച്ചു.
കുടുംബസമേതം വിദേശത്തായിരുന്ന ഗോപകുമാറിെൻറ കുടുംബം കഴിഞ്ഞ ലോക്ഡൗണിനു മുമ്പ് നാട്ടിലെത്തിയിരുന്നു. ഭാര്യയുടെ ചികിത്സക്കായി പലരില്‍നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നുവത്രെ.
കഴിഞ്ഞദിവസം ഗോപകുമാര്‍ കടം വാങ്ങിയവരെ കാണുകയും പണം തിരികെ നല്‍കാമെന്ന് വാക്കുനല്കുകയും ചെയ്തിരുന്നു. ഇതു പാലിക്കാനാകാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.