നേമം: തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ റിസർവ് ബാങ്കിന് പിറകിലായി പാരീസ് റോഡിൽ മാലിന്യനിക്ഷേപം . വത്സല നഴ്സിങ് ഹോമിന്റെ സമീപംവരെ 100 മീറ്ററോളം ഭാഗത്താണ് മാലിന്യ കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും വീടുകളിലെ ആഹാരാവശിഷ്ടങ്ങളുമാണ് കുന്നുകൂടിയത്. ഈ ഭാഗത്ത് തെരുവ് നായ്ക്കൾ വാഹന യാത്രക്കാർക്ക് ഭീഷണിയായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വലിച്ചിട്ടുള്ള കേബിളിന് മുകളിലാണ് പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നത്. ട്രിഡയുമായി സഹകരിച്ച് ഈ ഭാഗത്ത് സി.സി.ടി.വി കാമറ സ്ഥാപിച്ചുവെങ്കിലും പ്രവർത്തനരഹിതമാണ്. ഇവിടെ പാർക്ക് ചെയ്യുന്ന കാറുകളുടെ മറപറ്റിയാണ് മാലിന്യം കൊണ്ടിടുന്നതെന്ന് പരിസരവാസികൾ പറയുന്നു.
അതേസമയം നഗരസഭാ പരിധിയിൽ മാലിന്യം നീക്കുന്ന പ്രവർത്തനങ്ങൾ രണ്ടുദിവസം മുമ്പ് പുനരാരംഭിച്ചിട്ടുണ്ടെന്ന് പാളയം വാർഡ് കൗൺസിലർ പാളയം രാജൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മാലിന്യം പൂർണമായി നീക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്നുള്ള മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിന് സി.സി.ടി.വി ക്യാമറ അറ്റകുറ്റപ്പണി നടത്തുകയും സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യാനാണ് തിരുവനന്തപുരം നഗരസഭയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.