TC NMM Caption Crime ??????????? ???????.

പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

നേമം: ഉടമയോടുള്ള വ്യക്തി വിരോധംമൂലം ഫാംഹൗസിലുണ്ടായിരുന്ന പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചൽ പേരേകോണം വീയക്കോണം കോളനി ബിന്ദു ഭവനിൽ അഗ്നീഷ് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

വിളവൂർക്കൽ പാവച്ചക്കുഴി ഭാഗത്ത് ഫാംഹൗസ് നടത്തിവരുന്ന രാജേഷ് ഭവനിൽ രാജേഷി​െൻറ (29) ഫാം ഹൗസിലെ പശുക്കളാണ് ആക്രമണത്തിന് ഇരയായത്. കമ്പിയും വെട്ടുകത്തിയും ഉപയോഗിച്ച് പ്രതികൾ പശുക്കളെ ആക്രമിക്കുകയായിരുന്നു. മദ്യപാനം ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമായത്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മലയിൻകീഴ് എസ്.ഐ ആർ. രാജേഷ്, സി.പി.ഒമാരായ അരുൺ, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Incident of attack on cows One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.