നേമം: കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഷട്ടിൽ സർവീസിന് പാപ്പനംകോട് ഡിപ്പോയിൽ തുടക്കമായി. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഗതാഗതമന്ത്രി ആൻറണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി ലാഭത്തിലായി വരികയാണെന്നും ജനങ്ങൾക്ക് കൂടുതൽ ഇഷ്ടം കെ.എസ്.ആർ.ടി.സി ബസുകളോടാണെന്നും ഇലക്ട്രിക് ബസുകൾ, സി.എൻ.ജി ബസുകൾ പുറത്തിറങ്ങുന്നത് സിറ്റി ഷട്ടിൽ സർവീസിനു വേണ്ടി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന് പുറത്തുള്ളവർക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് എളുപ്പമാർഗം എന്ന നിലക്കാണ് സിറ്റി ഷട്ടിൽ സർവീസ് ബസുകൾ ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും 10 കിലോമീറ്റർ നഗരത്തിൽ നിന്ന് പുറത്തുള്ളവരെയാണ് ഉദ്ദേശിക്കുന്നത്.
കെ.എസ്.ആർ.ടി.സി പ്രത്യേക സിറ്റി സർവീസ് ആരംഭിച്ചതിന് തുടർച്ചയായാണ് സിറ്റി ഷട്ടിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.