നേമം: കുണ്ടമൺ കടവിലെ പൈതൃക പാലം നാശാവസ്ഥയിൽ. പാലത്തിന്റെ ഇരുവശത്തും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ചപ്പുചവറുകൾ നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. നഗരത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പൈത്യക സ്മാരക പാലത്തിനാണ് ഈ ഒരു ദുരവസ്ഥ. ചപ്പുചവറുകൾ കൂടിക്കിടക്കുന്നതിനാൽ പാലത്തിലൂടെയുള്ള വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ ദുസ്സഹമാണ്.
ആഹാര അവശിഷ്ടങ്ങൾ അന്വേഷിച്ചെത്തുന്ന നായ്ക്കൾ വാഹനയാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നു. നിലവിലെ കാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി ചപ്പുചവറുകൾ വലിച്ചെറിയുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആറ്റിലെ ജലം മലിനപ്പെടാതിരിക്കുന്നതിന് നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നും പേയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പേയാട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.