നേമം: കോണ്‍ക്രീറ്റ് പണി നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണു. തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. മലയിന്‍കീഴ് പോസ്റ്റ് ഓഫിസിന് എതിര്‍വശത്തെ സ്വകാര്യഭൂമിയിലാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ 25 അടിയോളം ഉയരത്തില്‍നിന്ന് വൻ ശബ്ദത്തോടെ മണ്ണിടിഞ്ഞുവീണത്. ഈ സമയം സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായി സമീപവാസികള്‍ പറഞ്ഞു.
പരിഭ്രാന്തരായി ഓടിയെത്തിയവര്‍ കണ്ടത് 50 കിലോയിലധികം ലോഡ് വരുന്ന മണ്ണ് ഇടിഞ്ഞുകിടക്കുന്നതാണ്. 17 തൊഴിലാളികള്‍ ഈ സമയം ഭക്ഷണം കഴിക്കാന്‍ പുറത്തുപോയതിനാൽ ആളപായം ഒഴിവായി. മാസങ്ങളായി സ്ഥലത്ത് വന്‍തോതില്‍ മണ്ണെടുക്കുകയായിരുന്നു. മണ്ണ് നീക്കം ചെയ്ത സ്ഥലത്തെ അതിരുകള്‍ ബലപ്പെടുത്താന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടിയിലായിരുന്നു അപകടം. നാല് ലക്ഷം രൂപയുടെ പണിസാധനങ്ങള്‍ മണ്ണിനടിയില്പോയതായി തൊഴിലാളികള്‍ പറഞ്ഞു. തിരുമല സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുമായ ശിവന്റേതാണ് ഭൂമി. ഷോപ്പിങ് മാളിന് പാര്‍ക്കിങ് സ്ഥലമൊരുക്കാൻ മണ്ണ് നീക്കുകയായിരുന്നെന്ന് ഉടമ പറഞ്ഞു. മണ്ണിടിയുന്ന സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങൾ അപകടഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.