നേമം: വീടുപണിക്കുള്ള കരിങ്കല്ലുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി മങ്കാട്ടുകടവ് പഞ്ചായത്ത് കിണറിന് സമീപമായിരുന്നു സംഭവം.
പെരുകാവ് ഭാഗത്തുനിന്ന് മങ്കാട്ടുകടവിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടറോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം. മഴയിൽ കുതിർന്ന മതിലിന് സമീപത്തുകൂടി കടന്നുപോകവേ മതിൽ ഇടിഞ്ഞ് ലോറി തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇയാൾ ക്യാബിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. മങ്കാട്ടുകടവ് സ്വദേശിനി ശോഭനയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ജെ.സി.ബി ഉപയോഗിച്ചാണ് ലോറി സംഭവസ്ഥലത്തു നിന്ന് ഉയർത്തി മാറ്റിയത്. വീടിന്‍റെ പരിസരത്തേക്ക് വീണ കരിങ്കല്ലുകൾ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.